TOPICS COVERED

കൊച്ചി  നഗരത്തിന്‍റെ പലയിടത്തായി തൂങ്ങിയാടുന്ന കേബിളുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രികര്‍ക്കും ഭീഷണിയാവുന്നത് തുടരുകയാണ്. അപകട ഭീഷണിയായ കേബിളുകള്‍ നീക്കം ചെയ്യുമെന്ന അധികൃതരുടെ ഉറപ്പ് നടപ്പായില്ല.

തൂങ്ങി നില്‍ക്കുന്ന കേബിളുകള്‍ക്ക് പലതിനും ഉടമസ്ഥരില്ല. ടാഗ് ചെയ്തിരിക്കുന്നവ പേരിന് മാത്രം. പൊട്ടിവീണ കേബിളുകള്‍ റോഡിലേക്ക് ചാടിക്കിടക്കുന്നു. മുറിച്ചു നീക്കിയ കേബിളുകളുകളാകട്ടെ നടപ്പാതകളിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. 

ഇരുചക്ര വാഹനയാത്രികരുടേയും കാല്‍നടയാത്രക്കാരുടേയും ജീവനുപോലും ഭീഷണിയാകും വിധമാണ് കേബിള്‍ കെണി. നടപ്പാതകളിലും റോഡ് അരികിലും തള്ളിയിരിക്കുന്ന കേബിളില്‍ കാല്‍തടഞ്ഞ് വീഴുന്നവരും നിരവധി. 

കേബിള്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപ്പെട്ടത്. അപകട ഭീഷണിയായി സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ ഉടന്‍ നീക്കണമെന്നായിരുന്നു നിര്‍ദേശം. സ്വകാര്യ കമ്പനികളുടെ കേബിളുകള്‍ ഉയര്‍ത്തി സ്ഥാപിക്കാനും ടാഗ് ചെയ്യാനുമുള്ള അധികൃതരുടെ ഇടപെടലിലും ശാശ്വത പരിഹാരമായില്ല. ഇലക്ട്രിക് പോസ്റ്റുകളിലും ടാഗിങ്ങ് കര്‍ശനമാക്കിയെങ്കിലും അതും പൂര്‍ണമായി നടപ്പായിട്ടില്ല.

Hanging cables in many parts of Kochi city continue to pose a threat:

Hanging cables in many parts of Kochi city continue to pose a threat to two-wheeler riders and pedestrians.