‘നല്ല മഴയായിരുന്നു, ഞാന്‍ ബ്രേക്ക് പിടിച്ചപ്പോള്‍ വണ്ടി പാളി, പിന്നെ വണ്ടി കുതിച്ച് പൊങ്ങുന്നതു പോലെ തോന്നി ഇടിച്ച് നിന്നത് കിണറിന്‍റെ മതിലിലാണ്, പിന്നെ മുകളിലേക്ക് നോക്കിയപ്പോഴാണ് മനസിലായത് ഞങ്ങളും വണ്ടിയും കിണറിനകത്താണെന്ന്, എന്‍റെ കൂടെ ഭാര്യയുണ്ടായിരുന്നു, അവളാകെ പേടിച്ച് പോയി, വണ്ടിയുടെ ഉള്ളിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പിന്നിലെ ഡോറിലൂടെ മുകളിലേക്ക് കയറി,നന്നായി പേടിച്ചു ’ ആലുവ കൊമ്പാറ സ്വദേശി കാർത്തിക് ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. അത്രത്തോളം പേടിച്ചു ഒരൊറ്റ രാത്രിയില്‍ Also Read: ഓടിക്കൊണ്ടിരുന്ന കാര്‍ കിണറ്റില്‍ വീണു; യുവ ദമ്പതികള്‍ക്ക് അദ്ഭുതരക്ഷ
ഇന്നലെ രാത്രി രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാര്‍ത്തിക് ഓടിച്ച കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുന്ന സമയത്താണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. അപകടം ഉണ്ടായതിന് പിന്നാലെ നാട്ടുകാര്‍ ഓടിവന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. പിന്നാലെ പട്ടിമറ്റം അഗ്നിരക്ഷാ സംഘവും എത്തി. അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു .