തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്. മനോരമ ന്യൂസിന്റെ വിവരാവകാശ ചോദ്യത്തിന് റിപ്പോര്‍ട്ട് രഹസ്യരേഖയെന്ന് മറുപടി. എ.ഡി.ജി.പി എംആര്‍ അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവിടാത്തത്. റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൂരം കലക്കല്‍ വിവാദത്തില്‍ മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയാണ് അഞ്ച് മാസം പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഡിജിപിക്ക് കൈമാറിയത്. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കും എന്നു പറഞ്ഞു തുടങ്ങിയ അന്വേഷണമാണ് അഞ്ചുമാസം തികയുന്ന അവസരത്തിൽ സമർപ്പിച്ചത്.
ENGLISH SUMMARY:
The Home Department has not released the investigation report on Thrissur Pooram incident. In response to a Right to Information (RTI) query from Manorama News, the department stated that the report is classified as a confidential document.