TOPICS COVERED

വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകള്‍ അടച്ചു പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം. മദ്രസകള്‍ക്കുളള ധനസഹായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാത്ത മദ്രസകള്‍ പൂട്ടണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നുമുളള ഉത്തരവിന് എതിരെയാണ് വ്യാപക പ്രതിഷേധം. ഉത്തരവ് കേരളത്തെ ബാധിക്കില്ലെന്നും ഉത്തരേന്ത്യയെ ലക്ഷ്യമിട്ടുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് പറഞ്ഞു.

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ പൂട്ടിക്കാമെന്നത് മോഹം മാത്രമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. മദ്രസകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബാലാവകാശ കമ്മീഷനല്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നൂര്‍ബിന റഷീദും രംഗത്തെത്തി.

Proposal to close the madrassas , PV Anwar says it's delusional and The protest is getting rise . :

Proposal to close the madrassas , PV Anwar says it's delusional and The protest is getting rise .