ശബരിമല സന്നിധാനത്ത് മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി. വൃശ്ചിക പുലരിയില്‍ തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നു. ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. വൃശ്ചികപ്പുലരിയില്‍ ഭഗവാനെ തൊഴുതാകും മലയിറക്കം. 70,000 പേരാണ് ഇന്ന് ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്.
അതേസമയം ശബരിമല തീർഥാടനകാലം പ്രമാണിച്ച് 9 സ്പെഷല്‍ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ-കൊല്ലം റൂട്ടിൽ 4 സ്പെഷല്‍ ട്രെയിന്‍ സർവിസാണുണ്ടാകുക. ഈ മാസം 19 മുതൽ ജനുവരി 19 വരെയാണ് സർവിസുകൾ. കച്ചിഗുഡ-കോട്ടയം റൂട്ടിൽ 2 സ്പെഷല്‍ ട്രെയിനുകൾ സർവിസ് തുടങ്ങി. ഹൈദരാബാദ്-കോട്ടയം റൂട്ടിൽ രണ്ടും കൊല്ലം - സെക്കന്ദരാബാദ് റൂട്ടിൽ ഒരു സ്പെഷല്‍ ട്രെയിനും സർവിസ് നടത്തും.