TOPICS COVERED

മലയാള മനോരമ ഹോർത്തൂസ് സാംസ്കാരിക സാഹിത്യോത്സവത്തിന് മുന്നോടിയായുള്ള അക്ഷര പ്രയാണം കൊല്ലം ജില്ലയിൽ പര്യടനം തുടങ്ങി. കൊല്ലം എസ്എൻ കോളജിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന്  സ്വീകരിച്ചു. തിരക്കഥാകൃത്തും സംവിധായകനും നടനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ എസ് വി മനോജ് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടൻ്റ് ജയചന്ദ്രൻ ഇലങ്കത്തിന് ഏ അക്ഷരം കൈമാറി ജില്ലയിലെ പ്രയാണത്തിന് തുടക്കമിട്ടു. കോളജ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. നവംബർ 1, 2,3, തീയതികളിലാണ് കോഴിക്കോട് മലയാള മനോരമയുടെ നേതൃത്വത്തിൽ സാഹിത്യ സാംസ്കാരിക ഉത്സവമായ ഫോർത്തൂസ് നടക്കുന്നത്