ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നതിൽ ഗവർണർക്ക് ആശയക്കുഴപ്പം. കത്തിന്റെ കരട് തയ്യാറായെങ്കിലും കത്ത് അയക്കുന്ന കാര്യത്തിൽ ഗവർണർ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നത് ഉചിതമായ സമീപനം അല്ലെന്ന് ഗവർണറോട് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
രാഷ്ട്രപതിക്ക് കത്തെഴുതിയോ എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്ന ഗവർണറുടെ പുതിയ സമീപനം ഇതിൻറെ തുടർച്ചയാണ്. ഇതിനിടെ ഗവർണർ ബില്ലുകൾ വച്ച് താമസിപ്പിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയത് ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് മുഖ്യമന്ത്രിക്ക് ഗവർണർ പരസ്യ മറുപടി നൽകിയേക്കും.