TOPICS COVERED

മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ വിരമിക്കാന്‍ ഏഴുമാസം മാത്രം. നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. ഭാര്യ കോന്നി ഡപ്യൂട്ടി തഹസില്‍ദാര്‍ മഞ്ജുഷ. നവീന്‍ ബാബു ഇടതുസംഘടനാംഗമാണ്. ഭാര്യ മുന്‍ ഭാരവാഹിയും. രണ്ട് പെണ്‍മക്കളും വിദ്യാര്‍ഥികളാണ്.  ഇന്നലെ നാട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നു. ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സറ്റേഷനില്‍ കാത്തുനിന്നു. അന്വേഷിച്ചത് കാണാതായതോടെയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Read Also: ‘സര്‍ക്കാര്‍ സര്‍വീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍’; നവീനെതിരെ പി.പി ദിവ്യ നടത്തിയ ആരോപണം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരസ്യവിമര്‍ശനത്തിനു പിന്നാലെ എഡിഎമ്മിനെ മരിച്ച  നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് കണ്ടെത്തിയത്. പി.പി.ദിവ്യ വിമര്‍ശിച്ചത് നവീന്റെ  യാത്രയയപ്പ് യോഗത്തില്‍, എത്തിയത് ആരും ക്ഷണിക്കാതെ. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു  ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. കലക്ടറും കമ്മിഷണറും നവീന്റെ ക്വാര്‍ട്ടേഴ്സിലെത്തി. 

Read Also: നവീന്‍ ബാബു ഇന്നലെ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു; പക്ഷേ...

ആക്ഷേപം ഉണ്ടെങ്കില്‍ പറയേണ്ടത് ബന്ധപ്പെട്ട വേദിയിലെന്ന് സണ്ണി ജോസഫ് എംഎല്‍എ. കേസെടുത്ത് അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ്. സ്ഥലം മാറ്റിയിട്ടും പിന്തുടര്‍ന്ന് വേട്ടയാടിയെന്ന് എന്‍ജിഒ അസോ. പ്രസിഡന്റ് ചവറ ജയകുമാര്‍. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന് കണ്ണൂര്‍ ഡിസിസി. 

Read Also: ‘കണ്ണിൽ ചോരയില്ലെ നിങ്ങള്‍ക്ക്, ആ പാവത്തിനെ കൊന്നതല്ലെ? പിപി ദിവ്യയോട് സൈബറിടം

എഡിഎം നവീന്‍ ബാബുവിന്റേത് സിപിഎം കുടുംബമെന്ന് ഭാര്യാപിതാവ്. അമ്മ സിപിഎം സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്