സ്വന്തം സംഘടന തന്നെ സ്ഥലം മാറ്റത്തിന് എതിരുനിന്നെന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ ശബ്ദസസന്ദേശം . പത്തനംതിട്ട എഡിഎമ്മായുള്ള നിയമനത്തെ സിപിഐ അനുകൂലിച്ചെങ്കിലും സ്വന്തം സംഘടന എതിരുനിന്നു. സംഘടന മുഖ്യമന്ത്രിയുടെ ഓഫിസ് വഴി റവന്യൂമന്ത്രിയെ സമീപിച്ച് മുടക്കിയെന്നും നവീന്‍ സുഹൃത്ത് ഹരിഗോപാലിന് അയച്ച സന്ദേശത്തില്‍ വിശദമാക്കുന്നു.
നവീന്‍റെ സന്ദേശമിങ്ങനെ: 'എനിക്ക് പത്തനംതിട്ട എഡിഎം ആയി സിപിഐക്കാര്‍ തരാന്‍ റെഡി ആയി. അപ്പോ എന്‍റെ സ്വന്തം സംഘടന ഞാന്‍ അറിയാതെ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും റവന്യു മിനിസ്റ്ററെ വിളിച്ചു പറഞ്ഞു. കണ്ണൂര്‍ എഡിഎം നന്നായി ജോലി ചെയ്യുന്നുണ്ട് മാറ്റരുതെന്ന്. അതറിഞ്ഞ് ഞാന്‍ ഇനി കണ്ണൂര്‍ വരുന്നില്ല എന്ന് പറഞ്ഞ് മൂന്ന് മാസം ലീവ് എഴുതിക്കൊടുത്തു. കലക്ടര്‍ റെക്കമെന്‍റ് ചെയ്ത് അയച്ചു. ഗവണ്‍മെന്‍റില്‍ ചെന്നപ്പോള്‍ അവര്‍ പാസാക്കാം എന്ന് പറഞ്ഞതുമാണ്. പക്ഷേ മൂന്ന് ദിവസം കഴിഞ്ഞായിരുന്നു വയനാട് ദുരന്തം. അതുകൊണ്ട് ലീവ് റിജക്ട് ചെയ്തു. പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച വയനാട് നിന്നിട്ട് മിനിഞ്ഞാന്ന് വീണ്ടും കണ്ണൂര്‍ ജോയിന്‍ ചെയ്യുകയായിരുന്നു'വെന്നും എഡിഎമ്മിന്‍റെ സന്ദേശത്തില്‍ പറയുന്നു.