അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തള്ളി ഡിജിപിയുടെ റിപ്പോര്‍ട്ട്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തുന്നില്ല. മാമി തിരോധാനക്കേസിലെ എഡിജിപിയുടെ ഇടപെടലിന് റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എഡിജിപി പ്രവര്‍ത്തിച്ചത് കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പി.വി.അന്‍വര്‍ എംഎല്‍എ പരാതികള്‍ ഉന്നയിച്ചത് തെളിവുകള്‍ ഇല്ലാതെ. കേട്ടുകേള്‍വികള്‍ മാത്രമേ പരാതിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ട്. പി.ശശിക്ക് എതിരായ ആരോപണം അന്വേഷണപരിധിയില്‍ വരുന്നില്ല. പൂരം കലക്കലിലെ എഡിജിപിയുടെ പങ്ക് അന്വേഷിക്കാത്തതിനും ന്യായം. പൂരം കലക്കലില്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയിലെന്നും റിപ്പോര്‍ട്ട്.