TOPICS COVERED

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നവീനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് പി.പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു  ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം. പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കമ്മിഷണര്‍ അജിത് കുമാര്‍ പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

നവീന്‍ ബാബു ട്രാന്‍സ്ഫര്‍ ചോദിച്ചുവാങ്ങിയതായിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്കാണ് നവീന്‍ ബാബു ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീന്‍ ബാബു. ഇന്നലെ നാട്ടിലെത്തുമെന്നായിരുന്നു അറിയിപ്പ്. ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സറ്റേഷനില്‍ കാത്തുനിന്നു. 

Read Also: നവീന്‍ ബാബു ഇന്നലെ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു; പക്ഷേ...

യാത്രയയപ്പ് വേദിയിലേക്ക്  പി.പി ദിവ്യ  എത്തിയത് ക്ഷണിക്കപ്പെടാത്ത അതിഥിയായെന്ന് സണ്ണി ജോസഫ് എംഎല്‍എ. ആക്ഷേപം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട വേദിയില്‍ പറയണമായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ്. 

Read Also: ‘കണ്ണിൽ ചോരയില്ലെ നിങ്ങള്‍ക്ക്, ആ പാവത്തിനെ കൊന്നതല്ലെ? പിപി ദിവ്യയോട് സൈബറിടം

നവീന്‍ ബാബു അഴിമതിയില്ലാത്ത ഉദ്യോഗസ്ഥനെന്ന് സുഹൃത്ത് മലയാലപ്പുഴ ശശി. ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് വിമര്‍ശിച്ചെന്ന് കേട്ടപ്പോള്‍ തന്നെ അത്ഭുതം തോന്നി. വളരെ മാന്യമായ രീതിയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെന്നും ശശി മനോരമ ന്യൂസിനോട്

ENGLISH SUMMARY:

Kannur ADM Naveen Babu found dead