TOPICS COVERED

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത.  മലപ്പുറത്തും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ യെലോ അലർട്ടുണ്ട്. കേരള തീരത്ത് ശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, കൊല്ലം  തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തീവ്രമാകാനും സാധ്യത ഉണ്ട്.ഇത് നാളെ രാത്രി വരെ തുടരും. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.മത്സ്യബന്ധനം വിലക്കി.  ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങുന്നതും നിരോധിച്ചു.വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തമിഴ്നാട്ടിൽ ചെന്നൈ അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു.  ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളിൽ യെലോ അലേർട്ടും നിലവിലുണ്ട്. വെള്ളിയാഴ്ച വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽ പ്പെട്ട്, കടലൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി ജീവനക്കാർക്ക് ഇന്ന് മുതൽ 18 വരെ വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും സര്‍ക്കാര്‍ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിൽ നിർദേശിച്ചു . 

നാളെ ചെന്നൈയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വേളാച്ചേരി പാലത്തിൽ അടക്കം ആളുകൾ കാറുകൾ പാർക്ക് ചെയ്തു. ദിവസം 1000 രൂപ വച്ച് ഇവയ്ക്ക് പിഴ ചുമത്തും. മുൻകരുതൽ ആയി 300 ഓളം ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്

Heavy rain to continue in Kerala; yellow alert in 12 districts today: