ഷാഫി പറമ്പിൽ വടകര എംപിയായതിനെത്തുടർന്നുള്ള പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ത്രികോണ മൽസര സാധ്യതയെന്ന് പാർട്ടി നേതൃത്വം. യു.ഡി.എഫിനായി രാഹുൽ മാങ്കൂട്ടത്തില്‍, എൽ.ഡി.എഫിനായി കെ.ബിനുമോൾ, എൻ.ഡി.എ സ്ഥാനാർഥിയായി സി.കൃഷ്ണകുമാറും മൽസര രംഗത്തുണ്ടാവുമെന്നാണ് അന്തിമ സൂചന. കൽപാത്തി രഥോൽസവ ചടങ്ങ് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന ആവശ്യം മൂന്ന് മുന്നണി നേതൃത്വവും ഉന്നയിച്ചിട്ടുണ്ട്.