നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുക, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞ ശേഷം. ചേലക്കരയിലും പാലക്കാടും സ്ഥാനാര്‍ഥികളെ ഏറക്കുറെ പാര്‍ട്ടി അന്തിമമാക്കിയിട്ടുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായിട്ട് മതി പ്രഖ്യാപനം എന്നാണ് സിപിഎം കരുതുന്നത്.
ചേലക്കര നഷ്ടമാകാനും പാടില്ല പാലക്കാട് തിരികെ പിടിക്കുകയും വേണം എന്ന കഠിന ദൗത്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്. ജനകീയഎം.എല്‍.എയായ കെ രാധാകൃഷ്ണന് പകരം യു ആര്‍ പ്രദീപിന്‍റെ പേരാണ് പാര്‍ട്ടി ധാരണയാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ക്ക് മുന്‍ഗണയെങ്കിലും ഡിവൈഎഫ് ഐ നേതാക്കളുടെ പേരും സജീവ പരിഗണിയിലുണ്ട്. തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന് അടുത്ത ദിവസം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനാണ് സിപിഎം ആലോചിച്ചിരുന്നത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആരെന്ന് അറിഞ്ഞിട്ടുമതി സ്ഥാനാര്‍ഥികളെ അന്തിമമാക്കുന്നത് എന്നാണ് ഇപ്പോള്‍ സിപിഎമ്മിന്‍റെ ആലോചന. പാലക്കാട് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കിയാല്‍ സംസ്ഥാന തലത്തില്‍ തലപ്പൊക്കമുള്ള ഒരു നേതാവ് വേണം മല്‍സരിക്കാനെന്ന ചിന്ത സിപിഎമ്മില്‍ സജീവമാണ്. രാഹുല്‍ പാലക്കാട് സ്വദേശിയല്ലാത്തതിനാല്‍ പാലക്കാടിന് പുറത്ത് നിന്ന് മറ്റൊരാളെയിറക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ചേലക്കരയില്‍ യുആര്‍ പ്രദീപിന്‍റെ പേരില്‍ തര്‍ക്കമില്ലെങ്കിലും രമ്യ ഹരിദാസാണ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പിക്കാന്‍ കാത്തിരിക്കുകയാണ് സിപിഎം