കാസര്‍കോട് അഴിത്തലയില്‍ മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അഴിത്തലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടാണ് മറിഞ്ഞത്. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. 30ഓളം തൊഴിലാളികള്‍ ഇതില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളുടെ മരണം ഇപ്പോള്‍ സ്ഥിരീകരിച്ചു. കൂചുതലും അതിഥി തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.