നിഷ്കളങ്കനും സത്യസന്ധനുമായ സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ് ഉദ്യോഗസ്ഥ സമൂഹം. ടീമിലുള്ള ഒരാൾ നഷ്ടപ്പെട്ടതായും പ്രതിസന്ധികൾ തരണം ചെയ്യാൻ മുന്നിൽ നിന്നയാളുമായിരുന്നു നവീൻ ബാബുവെന്ന് പത്തനംതിട്ട മുൻ കലക്ടർ ദിവ്യ എസ് അയ്യർ  പറഞ്ഞു. നഷ്ടം നാട്ടുകാർക്കാണെന്നായിരുന്നു മുൻ കലക്ടർ പിബി നൂഹിന്‍റെ പ്രതികരണം.

ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന സഹപ്രവർത്തകരായ ഉദ്യോഗസ്ഥർ. അത്രമേൽ നല്ല മനുഷ്യനെയാണ് നാടിന് നഷ്ടപ്പെട്ടത്. പത്തനംതിട്ട എഡിഎം  ആയി ചുമതലയോൽക്കാൻ എത്തുന്ന നവീൻ ബാബുവിനെ സ്വീകരിക്കാൻ തയ്യാറെടുത്തിരുന്ന സഹപ്രവർത്തകർക്ക് ഇങ്ങനെയൊരു യാത്രയയപ്പ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 

പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ' സൗമ്യനായ വ്യക്തിയായിരുന്നു നവീൻ ഏതു പാതിരാത്രിയും  ജീവനക്കാർക്കൊപ്പം നിന്ന് പ്രവർത്തിച്ചയാളായിരുന്നു . ടീമിലുള്ള ഒരാൾ നഷ്ടപ്പെട്ടതായി ദിവ്യ എസ് അയ്യർ മനോരമ ന്യൂസിനോട് പറഞ്ഞു പ്രളയകാലത്തൊക്കെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച നവീൻ ബാബുവിനെ കുറിച്ച് പത്തനംതിട്ട മുൻ കലക്ടർ പി ബി നൂഹിനും പറയാൻ ഏറെയുണ്ടായിരുന്നു. ഫേസ്ബുക്കിൽ വിശദമായ കുറിപ്പിട്ട  പിബി നൂഹ് സംസ്കാര ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പങ്കുവെച്ചത് ഒരേയൊരു കാര്യം - നവീൻ ബാബുവിന്‍റെ മരണത്തിൽ നഷ്ടം നാട്ടുകാർക്കാണ് ' പൊതുദർശനത്തിലും, സംസ്കാര ചടങ്ങുകളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറിലധികം ഉന്നത ഉദ്യോഗസ്ഥർ സാന്നിധ്യമായി.

ADM Naveen babu collegues reaction: