എഡിഎം കെ നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് ‘കലക്ടര്‍ കണ്ണൂര്‍’ പേജ്. കമന്റ് ബോക്സ് പൂട്ടിയാണ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടിരിക്കുന്നത്. മുന്‍ ദിവസങ്ങളിലെ പോസ്റ്റുകള്‍ക്ക് താഴെ കലക്ടര്‍ക്ക് നേരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയ ചൊരിഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് കലക്ടര്‍ കമന്റ് ബോക്സ് പൂട്ടിയ ശേഷം പോസ്റ്റിട്ടത്. 

എഡിഎം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡനറ് പി പി ദിവ്യ അഴിമതി ആരോപണം നടത്തിയതും പരസ്യമായി അപമാനിച്ചതും കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തിലായിരുന്നു. ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്നു മാത്രമല്ല അവര്‍ക്ക് പറയാനുള്ളതെല്ലാം കേട്ടിരുന്നു എന്നത് കൂടിയാണ് സോഷ്യല്‍മീഡിയയെ പ്രകോപിപ്പിച്ചത്.  

എഡിഎമ്മിനെ പിന്തുണച്ചു രണ്ടു വാക്കെങ്കിലും ആ വേദിയില്‍ പറയണമായിരുന്നു, താങ്കളുടെ സാന്നിധ്യത്തില്‍ സഹപ്രവര്‍ത്തകനെ അപമാനിച്ചുവിടുമ്പോള്‍ കണ്ടിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാകുമ്പോള്‍ ഇതല്ല, ഇതിനപ്പുറവും കാണേണ്ടി വരും, വിളിക്കാതെ ഒരാള്‍ കയറി വന്നപ്പോള്‍ സാറിനൊന്നു വിലക്കാമായിരുന്നില്ലേ..? എന്നിങ്ങനെയാണ് കലക്ടര്‍ക്കതിരെ വന്ന വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ മാത്രമല്ല അസഭ്യവര്‍ഷവും കലക്ടര്‍ നേരിടേണ്ടി വന്നിരുന്നു. 

കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 

സഹപ്രവര്‍ത്തകനായ കണ്ണൂര്‍ ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ നവീന്‍ ബാബുവിന്‍റെ വിയോഗത്തില്‍ അഗാധമായ  അനുശോചനം രേഖപ്പെടുത്തുന്നു. 

സൗമ്യനായി ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.  സര്‍വീസില്‍ സേവനമനുഷ്ഠിച്ച  എല്ലായിടത്തും സഹപ്രവർത്തകരുടെ സ്നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. നടപടിക്രമങ്ങള്‍  പൂര്‍ത്തിയാക്കി അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം  കുടുംബത്തിന്  കൈമാറി. വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ 

അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നു.

Kannur Collector locked social media comment box and posted tribute to ADM K Naveen Babu on facebook and istagram:

Kannur Collector locked social media comment box and posted tribute to ADM K Naveen Babu on facebook and istagram