രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിനെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ച പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മല്‍സരിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മല്‍സരിക്കാന്‍ സമ്മതമെന്ന് സരിന്‍ സിപിഎമ്മിനെ അറിയിച്ചു. ഇന്ന് പ്രഖ്യാപനമുണ്ടാകും. 

സരിന്‍ പാര്‍ട്ടി വിട്ട് പുറത്ത് വന്നാല്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് സിപിഎം ജില്ലാ സേക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. നാല്‍പ്പത്തി എട്ട് മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്ന് ഇന്നലെ പറഞ്ഞ സരിന്‍ നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ നിലപാടറിയിച്ചതായാണ് വിവരം.

P. Sarin will contest as an independent left candidate from Palakkad:

P. Sarin will contest as an independent left candidate from Palakkad. Sarin has informed the CPM that he has agreed to contest against Rahul Mangoothil. Announcement will be made today.