naveen-divya

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന്  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല. മരണം നടന്ന്  രണ്ടുദിവസമായിട്ടും, നവീൻ ബാബുവിന്റെ പരസ്യമായി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യക്കെതിരെ ചെറുവിരൽ അനക്കാൻ പോലും പൊലീസ്  തയ്യാറായില്ല. കുടുംബം നേരിട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും ആത്മഹത്യാ പ്രേരണ കുറ്റം  ദിവ്യക്കെതിരെ ചുമത്തിയിട്ടില്ല. അസ്വാഭാവിക മരണം എന്ന് മാത്രാണ് എഫ്.ഐ.ആര്‍.  മൂന്നാം ദിവസവും ദിവ്യ  കതകടച്ച് വീട്ടിൽ തന്നെയാണ്.  കൈക്കൂലി ആരോപണം ഉയർത്തിയ ടിവി പ്രശാന്തൻ ബെനാമിയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പ്രശാന്തനും മൗനത്തിലാണ്.  Also Read: മൂന്നാംദിനവും ദിവ്യ കതകടച്ച് വീട്ടില്‍ത്തന്നെ

പരാതിയിൽ അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം , കൈക്കൂലി ആരോപണം ഉയർത്തിയ ടിവി പ്രശാന്തൻ ബെനാമിയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പ്രശാന്തനും മൗനത്തിലാണ്. സർക്കാർ ജീവനക്കാരൻ ആയ പ്രശാന്തന് എങ്ങനെയാണ് ഇത്രയധികം ആസ്തി എന്നും, ബിസിനസ് നടത്താൻ എങ്ങനെ സാധിക്കും എന്ന് അടക്കമുള്ള ചോദ്യങ്ങൾ വരുമ്പോഴാണ് അദ്ദേഹം മൗനം പാലിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എ ഡി എമ്മിനെ അപമാനിച്ച പി പി ദിവ്യയും മൂന്നാം ദിവസവും കതകടച്ച് വീട്ടിൽ തന്നെയാണ്.

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് ജന്മനാട് ഇന്ന് വിട നൽകും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒൻപത് മണിയോടെ വിലാപയാത്രയായി കളക്ടറേറ്റിലേക്ക് കൊണ്ടുപോകും.കളക്ടറേറ്റിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വിലാപയാത്രയായി നവീന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ശേഷം മൂന്നു മണിയോടെയാകും സംസ്കാരം.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ആരോപിച്ച  വിവാദ എൻഒസി ഫയലിനെക്കുറിച്ച് റവന്യു വകുപ്പ് പരിശോധിക്കും. സമഗ്രമായി പരിശോധന നടത്താൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂർ ജില്ലാ കലക്ടർക്കു നിർദേശം നൽകി.  

Google News Logo Follow Us on Google News

There is no complaint against ADM Naveen Babu:

Chief Minister's Grievance Redressal Cell has said that it has not received any complaint that ADM Naveen Babu took bribe