vd

TOPICS COVERED

സി.പി.എം തന്നേപ്പറ്റി ഉണ്ടാക്കിയ നരേറ്റീവ് ആവര്‍ത്തിക്കുകയാണ് പി.സരിന്‍ ചെയ്തതെന്ന് വി.ഡി.സതീശന്‍റെ മറുപടി. അതേസമയം സരിന്‍റെ സ്ഥാനാര്‍ഥിത്വം തള്ളാതെയാണ് സി.പി.എം നേതാക്കളുടെ പ്രതികരണം.   

 

 ഒരേസമയം സി.പി.എമ്മുമായും ബി.ജെ.പിയുമായും ചര്‍ച്ച നടത്തുന്നയാളെ എങ്ങനെ പരിഗണിക്കുമെന്നാണ് പ്രതിപക്ഷനേതാവിന്‍റെ പരിഹാസം. തനിക്കെതിരായ സരിന്‍റെ വിമര്‍ശനത്തിന് മറുപടി ഇങ്ങനെ. 

സരിന്‍ പുറത്തുപോകുന്നത് യു.ഡി.എഫിന് ദോഷം ചെയ്യില്ലെന്ന് കെ.സി.വേണുഗോപാല്‍  സരിന്‍റെ നിലപാടനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് എം.വി.ഗോവിന്ദന്‍റെ നിലപാട്. എന്നാല്‍ പുറത്തുവന്നതുകൊണ്ടുമാത്രം സ്ഥാനാര്‍ഥിയാക്കില്ല.  സരിന്‍റെ സ്ഥാനാര്‍ഥിത്വം പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. കൂടെവരുന്ന ആരെയും ഒറ്റപ്പെടുത്തില്ലെന്ന് CPM കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു. 

VD Satheesan replied that what P. Sarin did was to repeat the narrative created by the CPM: