എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ അഴിമതി വ്യാപകമാണ്. അതിനാല്‍ നവീന്‍ ബാബുവിന്‍റെ പേരും അറിയാതെ അതിലേക്ക് വന്നതാകാം എന്നാണ് അസോസിയേഷന്‍റെ വിലയിരുത്തല്‍. പമ്പുകള്‍ അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പാക്കാന്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
ഏകജാലക സംവിധാനമനുസരിച്ച് പെട്രോൾ പമ്പുകൾക്ക് എന്‍ഒസി അനുവദിക്കുന്നതിനുള്ള അധികാരം അഡീഷണൺ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാർക്ക് നൽകിയതോടെ അഴിമതിയും കൈക്കൂലിയും വര്‍ധിച്ചെന്നാണ് സംഘടന പറയുന്നത്. ഈ മേഖലയില്‍ അഴിമതി വ്യാപകമായതിനാലാകാം സത്യസന്ധനായ നവീന്‍ ബാബുവിന്‍റെ പേരിലും ആരോപണമുയര്‍ന്നതെന്നും സംഘടന വ്യക്തമാക്കുന്നു.
അനുമതിക്കാവശ്യമായ പല നിബന്ധനകളും കാറ്റിൽ പറത്തി പുതിയ പമ്പുകൾക്ക് അനുമതി നൽകിവരുന്നതെന്നും ആരോപിക്കുന്നു. 2016 മുതൽ 2024 വരെ 700 ൽ ഏറെ പമ്പുകൾക്ക് പുതുതായി വന്നു. എന്‍ഒസി ലഭിച്ചിട്ട് നിർമ്മാണം തുടങ്ങാത്തതും അപേക്ഷ നൽകി കാത്തിത്തിരിക്കുന്നതുമായ 400 ൽ അധികം വേറെയും.