naveen

ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ, കലക്ടര്‍ക്കെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് എ.ഡി.എമ്മിന്‍റെ കുടുംബം.  ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്  സ്ഥാനം ഒഴിഞ്ഞതിൽ ഭാഗികമായ ആശ്വാസമെന്നും നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കുടുംബവുമായി കൂടിയാലോചിച്ച് തുടർ നടപടികൾ എടുക്കുമെന്നാണ് സി.പി.എം ജില്ലാക്കമ്മിറ്റിയുടെ നിലപാട്.  

 

ഒരാൾ പദവി ഒഴിയുന്നതോടെ സ്വാധീനത്തിൻ അൽപം കുറവ് വന്നേക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രവീൺ ബാബു പറഞ്ഞു. പരാതിക്കാരനായതിനാൽ കേസിനെ ബാധിക്കാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ പരസ്യ പ്രതികരണത്തിന് ഇല്ല. 

കലക്ടർക്കെതിരെ പരാതി നൽകണോ എന്നതൊക്കെ എല്ലാവരുമായി ആലോചിച്ച്  തീരുമാനമെടുക്കും എന്നും സഹോദരൻ പറഞ്ഞു. ട്രെയിനിൽ കയറിയതായി ഭാര്യക്ക് നവീൻ ബാബു സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു: എന്നാൽ ട്രെയിനിൽ കയറിയിരുന്നില്ല. കണ്ണൂരിൽ നിന്നെത്തിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥരെ കാണാൻ കൊന്നി തഹസിൽദാർ കൂടിയായ ഭാര്യ  തയ്യാറായിരുന്നില്ല. കുടുംബത്തിന്‍റെ ആവശ്യങ്ങൾ അനുസരിച്ചാകും തുടർനടപടികളെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.കുടുംബവുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കും

ADM's family said that while the allegations are intensifying, they will think about filing a complaint against the collector: