ആലുവ ചുണങ്ങംവേലിയിൽ ജിം ട്രെയ്നറെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കൊല്ലപ്പെട്ട സാബിത്തിന്റെ സുഹൃത്തും ജിം ട്രെയ്നറുമാണ് പിടിയിലായത്. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. സാബിത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് മുന്നിൽ വച്ച് പുലർച്ചെ ആയിരുന്നു ആക്രമണം. സാബിത്തിന് ഒപ്പം താമസിക്കുന്നവർ പുലർച്ചെ ആറ് മണിക്ക് പുറത്തു ഇറങ്ങിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ENGLISH SUMMARY:

Gym trainer killed by friend