പാലക്കാട്ട് ബി.ജെ.പി സ്ഥാനാർഥിയെ ചൊല്ലി തര്‍ക്കം. ശോഭാ സുരേന്ദ്രൻ വരണമെന്നു സുരേഷ് ഗോപി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നിലപാടറിയിച്ചു. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയായി മറ്റു പേരുകൾ സംസ്ഥാന നേതൃത്വം പരിഗണിക്കുന്നതിനിടെയാണ് നിലപാട് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. സംസ്ഥാനത്തെ ഏക ബി.ജെ.പി അംഗമെന്ന നിലയിൽ സുരേഷ് ഗോപിയുടെ നിർദേശവും കേന്ദ്ര നേതൃത്വം ആരാഞ്ഞിരുന്നു. ഇന്നോ നാളെയോ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന 

ENGLISH SUMMARY:

Sobha Surendran should come to Palakkad; Suresh Gopi inform his stance