kadalundi-manal

TOPICS COVERED

കോഴിക്കോട് കടലുണ്ടി പുഴയിലെ അഴിമുഖത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ തീരുമാനം. നിയമസഭയില്‍ വള്ളിക്കുന്ന് എംഎല്‍എ പി.അബ്ദുല്‍ ഹമീദിന്‍റെ സബ്മിഷനെ തുടര്‍ന്നാണ്  മന്ത്രി റോഷി അഗസ്റ്റ്യന്‍റെ  ഇടപെടല്‍. മനോരമ ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എ വിഷയം ഏറ്റെടുത്തത്.  

നാലര പതിറ്റാണ്ടായി കടലുണ്ടി പുഴയുടെ വള്ളിക്കുന്ന് റിസര്‍വില്‍ തോണിക്കാരനാണ് കുഞ്ഞൂട്ടി. വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ  കുഞ്ഞുട്ടിയെപ്പോലെ ഒട്ടേറെപേരുടെ ജീവിതം പ്രതിസന്ധിയിലായത് മനോരമ ന്യൂസ്  ആണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെയാണ് വിഷയം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. 

കടലുണ്ടിപ്പുഴ അറബിക്കടലില്‍ ചേരുന്ന അഴിമുഖത്തെ മണലും ചെളിയും നീക്കാനാണ് ജില്ലാകലക്ടര്‍ക്ക്‌ മന്ത്രി റോഷി അഗസ്റ്റ്യന്‍ നല്‍കിയ നിര്‍ദേശം. വേലിയേറ്റസമയത്ത് ഒരു മീറ്ററിലേറെ ഉയരത്തില്‍ മണല്‍തിട്ട തെളി‍ഞ്ഞുകാണാം. ഈ സമയം തോണി ചെളിയില്‍ താഴും. കണ്ടല്‍കാടുകളുടെ ഭാഗത്തേക്ക് യാത്ര ചെയ്യാനുമാകില്ല. 

അഴിമുഖത്ത് അടിഞ്ഞ മണല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

It has been decided to remove the accumulated sand near the mouth of the Kadalundi River in Kozhikode: