ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും കണ്ടെത്താന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്.  അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം കണ്ടെത്തിയ 20 ഫോണുകളാണ് കണ്ടെത്തി ഉടമകള്‍ക്ക് കൈമാറിയത്. പൊലീസിന്‍റെ ഐ കോപ്സില്‍ റജിസ്റ്റര്‍ ചെയ്ത ഫോണുകളാണ് അന്വേഷണ മികവിലൂടെ കണ്ടെത്താനായത്. 

കോഴിക്കോട്  കടപ്പുറത്ത് നടക്കാനിറങ്ങിയപ്പോഴാണ് തലശ്ശേരി സ്വദേശിയായ സോണറ്റിന്‍റെ ഫോൺ നഷ്ടപ്പെട്ടത്. വെള്ളയിൽ പൊലീസിൽ പരാതി നൽകിയപ്പോൾ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ ഫോൺ കണ്ടെത്തി എന്ന വിവരം സോണറ്റിനെ ആശ്ചര്യപ്പെടുത്തി. 

തിരികെ കിട്ടിയതില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഫോണ്‍ വരെയുണ്ട്. കണ്ടെത്തിയ ഫോണുകള്‍ എസിപി വിതരണം ചെയ്തു.

മൊബൈല്‍ നഷ്ടമായാല്‍ പരാതി നല്‍കേണ്ട വിധവും അന്വേഷണത്തിലൂടെ കണ്ടെത്തുന്നതും എങ്ങനെയാണ്.  അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വിശദീകരിക്കും. 

ENGLISH SUMMARY:

If the phone is stolen, it can be found years later; Kozhikode City Police