അമിതാഭ് ബച്ചനും രജനികാന്തിനുമൊപ്പം വേട്ടയനില്‍ അഭിനയിച്ച് താരമായിരിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി തന്മയ സോള്‍. രജനികാന്ത് ഫാനായ തന്മയ അദ്ദേഹം തന്നെ ‘ചെല്ലം’ എന്നു വിളിച്ചാണ് സ്നേഹിച്ചതെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മികച്ച ബാല താരത്തിനുളള സംസ്ഥാന അവാര്‍ഡ് നേടിയ തന്മയ ഒാഡിഷനിലൂടെയാണ് രജനി ചിത്രത്തിലേയ്ക്ക്് തിരഞ്ഞെടുക്കപ്പെട്ടത്. തന്മയ ഇപ്പോള്‍ വേട്ടൈയനില്‍ അമിതാഭ് ബച്ചന്‍റേയും രജനികാന്തിന്റേയും ഒപ്പം അഭിനയിച്ചാണ് താരമായിരിക്കുന്നത്. സിനിമയിറങ്ങിയതിനു ശേഷം സ്കൂളിലേയ്ക്ക് എത്തിയ തന്മയയ്ക്ക് കൂട്ടുകാരുടെ വക വന്‍ വരവേല്‍പ് ആയിരുന്നു.
മഹാനടന്മാര്‍ക്കൊപ്പം അഭിനയിച്ച പ്രിയ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തുമൊക്കെയാണ് പട്ടം സര്‍ക്കാര്‍ സ്കൂള്‍ ഒന്‍പതാം ക്ളാസിലെ കൂട്ടുകാര്‍ സന്തോഷം പങ്കിട്ടത്. ചെല്ലം എന്നു വിളിച്ച് സ്നേഹിച്ച രജനികാന്തിന്റേയും മലയാളത്തിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ അമിതാഭ് ബച്ചന്റേയും ഒപ്പമുളള ഷൂട്ടിങ് ഒാര്‍മകള്‍ പങ്കിടുകയാണ് തന്മയ.