ജീവനെടുത്ത്  റോഡിലെ കുഴി. കൊല്ലം ഇരവിപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ്, ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

എന്നാല്‍ മൂന്നരവര്‍ഷമായി റോഡ് തകര്‍ന്നതെന്ന് നാട്ടുകാര്‍ പെരുപ്പിച്ചുപറഞ്ഞതെന്ന് എം.എല്‍.എ റോഡ് ഗതാഗത യോഗ്യമാക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിന് മൂന്നു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതാണെന്നും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ടെന്നും ഇരവിപുരം എംഎൽഎ എം നൗഷാദ് പറഞ്ഞു

ENGLISH SUMMARY:

Two youths died after their bike lost control and overturned in a pothole on the road