complaint-seems-fake-as-pra

എഡിഎം നവീന്‍ ബാബുവിനെതിരായ പരാതി വ്യാജമെന്ന് സൂചന. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പിൽ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തിയത്. പേരിലും വ്യത്യാസം. പാട്ടക്കരാറിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന്. Also Read: ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം പരോക്ഷമായി നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ ടിവി നിടുവാലൂർ എന്നാണ് രേഖപ്പെടുത്തിയത്. അതിനിടെ എഡിഎം നവീന്‍ ബാബുവിനെതിരായ പരാതി വ്യാജമെന്ന് സിഐടിയു. പിന്നില്‍ ഗൂഢാലോചനയെന്ന് സംസ്ഥാന സമിതിയംഗം മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. 

 

നവീൻ ബാബുവിന്റെ ആത്മഹത്യയോടെ പ്രതിക്കൂട്ടിലായ പി.പി. ദിവ്യക്കെതിരായ സിപിഎം നടപടിയിൽ ഇന്ന് തീരുമാനമായേക്കും. രാവിലെ തിരുവനന്തപുരത്ത് ചേരുന്ന  സംസ്ഥാന സെക്രട്ടറിയേറ്റ് വിവാദം ചർച്ച ചെയ്യും. ദിവ്യയുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് പാര്‍ട്ടി നിലപാട്. മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും ഇടപെട്ടതുകൊണ്ടാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റാൻ തീരുമാനിച്ചത്. അധികാരത്തിൽ നിന്ന് മാറ്റിയതിനപ്പുറം പാർട്ടി നടപടിയും വേണം എന്നാണ് ആവശ്യം. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ നടപടി ഉണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി ആകുമെന്നും വിലയിരുത്തലുണ്ട്.