ശബരിമല സന്നിധാനത്ത് രണ്ടാം ദിവസവും തിരക്ക് നിയന്ത്രണം പൂർണമായും പാളി. മൂന്നു മണിക്കൂർ ദർശന സമയം കൂട്ടിയതും ഗുണം ചെയ്തില്ല.  ദർശനത്തിനു വേണ്ടി പലർക്കും എട്ടുമണിക്കൂറിൽ അധികം കാത്തു നിൽക്കേണ്ടിവന്നു. വെള്ളി ശനി ദിവസങ്ങളിലായി 50,000 അധികം ബുക്കിംഗ് ഉണ്ടായിരുന്നെങ്കിലും പൊലീസ് വേണ്ട ഗൗരവം കൊടുത്തില്ല എന്നാണ് ആരോപണം. ഇന്ന് 35,000 ആണ് ബുക്കിങ്.  ഇന്നു കൊണ്ട് തിരക്ക് കുറയും എന്നാണ് കണക്കുകൂട്ടൽ. മണ്ഡലകാലത്ത് 80,000 ആണ് ദിവസം അനുവദിച്ചിരിക്കുന്ന ബുക്കിങ് ', അമ്പതിനായിരം തീർത്ഥാടകർ വന്നാൽ തന്നെ ഇങ്ങനെയാണെങ്കിൽ 80,000 ആകുമ്പോൾ എന്താകും സ്ഥിതി എന്നാണ് സംശയം. 

On the second day, the Sabarimala Sannidhanam completely lost control of the crowd:

On the second day, the Sabarimala Sannidhanam completely lost control of the crowd. Increasing the darshan time by three hours also did not help. Many had to wait for more than eight hours for darshan