• 'എഡിഎമ്മിനെ സമീപിച്ചത് സ്റ്റോപ് മെമ്മോ നീക്കാന്‍'
  • 'നിരുത്തരവാദപരമായി പെരുമാറി'
  • 'ഇക്കാര്യം പി.പി. ദിവ്യയോട് സംസാരിച്ചിരുന്നു'

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് കെ. ഗംഗാധരന്‍ മനോരമന്യൂസിനോട്. എഡിഎമ്മിനെതിരെ ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു പി.പി. ദിവ്യയുടെ വാദം. തന്‍റെ സ്ഥലത്ത് മണ്ണിടുന്നതിനെതിരായ സ്റ്റോപ് മെമ്മോ നീക്കാനാണ് താന്‍ നവീന്‍ബാബുവിനെ സമീപിച്ചത്. വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ നീക്കുന്നതിനായി എഡിഎം ഇടപെട്ടില്ലെന്നാണ് പരാതി നല്‍കിയതെന്നും ഗംഗാധരന്‍ മനോരമന്യൂസിനോട് പറഞ്ഞു. Also Read: ദിവ്യ രഹസ്യകേന്ദ്രത്തിലേക്ക് മാറി

അഞ്ചുതവണയാണ് എഡിഎം നവീന്‍ ബാബുവിനെ സ്റ്റോപ് മെമ്മോ നീക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടത്. എഡിഎം തന്നോട് ദേഷ്യപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ഗംഗാധരന്‍ പറയുന്നു. നവീന്‍ബാബു അഴിമതി നടത്തിയിട്ടില്ലെന്നും ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു. തെളിവുകള്‍ ഹാജരാക്കിയിട്ടും ഇത് തന്‍റെ ജോലിയല്ലെന്ന് പറഞ്ഞ് എഡിഎം ഒഴിയുകയായിരുന്നു. തന്നെ കുരങ്ങ് കളിപ്പിച്ചത് നവീന്‍ബാബു അറിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്നും അദ്ദേഹത്തിന്‍റെ ഓഫിസിലുള്ളവരാരാം എതിര്‍കക്ഷികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ഗംഗാധരന്‍ വെളിപ്പെടുത്തി. അതേസമയം, സ്റ്റോപ് മെമ്മോ നീക്കാന്‍ എഡിഎം ഇടപെട്ടില്ലെന്ന് താന്‍ പി.പി. ദിവ്യയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത് പരാതിയായോ, കൈക്കൂലി വാങ്ങിയെന്നോ അല്ല പറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Did not file a complaint that ADM Naveen Babu took bribe, says K Gangadharan. He says that He has approached ADM to remove the stop memo against dumping soil on his land.