പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എത്ര വേഗത്തില്‍ ഓടിപ്പോയാലും അതിനെ താന്‍ മറികടക്കുമെന്ന് ഇടതു സ്ഥാനാര്‍ഥി പി.സരിന്‍. പറയുന്നതിനെല്ലാം മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോരാട്ടം ബി.ജെ.പിയുടെ വര്‍ഗീയതയ്ക്ക് എതിരെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. ത്രികോണ മല്‍സര സാധ്യതയുള്ള പാലക്കാട്ട് ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറും പ്രചരണത്തിരക്കിലായി.
രാവിലെ കോട്ട മൈതാനിയില്‍ സരിന്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ പ്രചാരണത്തിരക്കിനിടെ ഓടുന്നത് കണ്ടത്. മതേതരത്വമാണ് പാലക്കാട്ടെ മുഖ്യ പ്രചാരണ വിഷയമെന്നും സരിന്‍ പ്രകോപിപ്പിച്ചാല്‍ മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ കഴിഞ്ഞതവണ പാലക്കാട് മല്‍സരിച്ച മെട്രോമാന്‍ ഇ.ശ്രീധരനെ വീട്ടിലെത്തിക്കണ്ടു. ഇത്തവണ പാലക്കാട് താമര വിരിയുമെന്ന് ശ്രീധരന്‍. ത്രികോണ മല്‍സരച്ചൂടിന്റെ വേഗത തീര്‍ക്കുന്ന പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ മൂന്ന് മുന്നണികളും ഒരുപോലെ വിജയപ്രതീക്ഷയുമായുണ്ട്.