കോണ്‍ഗ്രസിന് ഓഫറുമായി പി.വി.അന്‍വര്‍ എംഎല്‍എ. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ആശയവിനിമയം നടത്തുന്നു. പാലക്കാട് തന്‍റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന് അന്‍വര്‍. ചേലക്കരയില്‍ തന്‍റെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിലെ തന്‍റെ സ്ഥാനാര്‍ഥിയെ യുഡിഎഫ് പിന്തുണയ്ക്കണം

വി.ഡി.സതീശന്‍ ഉള്‍പ്പെടെ നേതാക്കള്‍ അന്‍വറുമായി ഫോണില്‍ സംസാരിച്ചു. സി.പി.എം– ബി.ജെ.പി കൂട്ടുകെട്ടിനെ തോല്‍പിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അന്‍വറിനോട് ആവശ്യപ്പെട്ടു. നേരത്തെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് അന്‍വര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

UDF sought PV Anwar's support