എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധ പരമ്പര. യൂത്ത് ലീഗ്, ബിജെപി പ്രതിഷേധത്തിൽ സംഘർഷം. മാർച്ചിനിടെ വനിതാ പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരിയാരം മെഡിക്കൽ കോളജിലേക്കായിരുന്നു കോൺഗ്രസിന്റെ മാർച്ച്. Read Also: ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം; പ്രിന്‍സിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി

പി.പി ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി  കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതോടെയാണ് പ്രതിഷേധം ശക്തമായത്. കേസ് അന്വേഷിക്കുന്ന ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  സ്റ്റേഷനുള്ളിലും പ്രവർത്തകരുടെ പ്രതിഷേധം.

ജുഡീഷ്യൽ അന്വേഷണം നടത്തുക, പി. പി ദിവ്യയെ അറസ്റ്റ് ചെയ്യുക, ജില്ലാ കലക്ടർ അരുൺ കെ വിജയനെ മാറ്റിനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിജെപി മാർച്ച്. മാർച്ചിന് നേരെ പൊലീസിന്റെ ജലപീരങ്കി.

നവീൻ ബാബുവിനെതിരെ അഴിമതിയാരോപണമുന്നയിച്ച കെ.വി പ്രശാന്തനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിയാരം മെഡിക്കൽ കോളേജിൽ കോൺഗ്രസ് പ്രതിഷേധം. 

ENGLISH SUMMARY:

ADM's death youth league bjp march turns violent in kannur