TOPICS COVERED

അപ്രതീക്ഷിതമായി പിടിപ്പെട്ട കരള്‍രോഗത്തിന്‍റെ ചികില്‍സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് കൊച്ചി എലൂര്‍ സ്വദേശി നിര്‍മല്‍.പി.കുമാറും കുടുബവും. കരള്‍ പകുത്തുനല്‍കാന്‍ അനുജന്‍ തയാറായെങ്കിലും വൈദ്യപരിശോധനയില്‍ തിരസ്ക്കരിക്കപ്പെട്ടു. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി 40ലക്ഷത്തോളം രൂപയാണ് വേണ്ടത്. 

ബംഗളൂരുവില്‍ സ്വകാര്യ ബാങ്കിംങ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നിര്‍മലിന് കഴിഞ്ഞ മെയ്മാസത്തിലാണ് കരള്‍ രോഗം സ്ഥിരീകരിക്കുന്നത്.  അസുഖ ബാധിതനായതോടെ നിര്‍മലിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന കുടുംബത്തിന്‍റെ പ്രധാന വരുമാന മാര്‍ഗം നിര്‍മലിന്‍റെ ജോലിയായിരുന്നു. 

കരള്‍ മാറ്റ ശസ്ത്രക്രിയയാണ് ഏക പരിഹാരം. കരള്‍ പകുത്തു നല്‍കാന്‍ അനുജന്‍ തയ്യാറായെങ്കിലും വൈദ്യ പരിശോധനയില്‍ തിരസ്കരിക്കപ്പെട്ടു. അച്ഛന്‍ പലഹാരം ഉണ്ടാക്കി വിറ്റു കിട്ടുന്ന തുകയാണ് ഇപ്പോഴത്തെ ഏക വരുമാനം. തുടര്‍ ചികിത്സക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. 

എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ ആണെന്ന് പറയുന്നു. വെള്ളത്തില്‍ നിന്ന് ആണോ എന്നും അറിയില്ലെന്ന് നിര്‍മല്‍ പറയുന്നു.  ഇപ്പോള്‍ ഡോണറെ കിട്ടാന്‍ ആണ് ബുദ്ധിമുട്ടെന്ന് നിര്‍മലിന്‍റെ അമ്മ പറഞ്ഞു. 

സഹായിക്കാന്‍ കഴിയുന്ന സുമനസുകള്‍ നിര്‍മലിന്‍റെ വാര്‍ത്ത കാണാതെ പോകരുത്. മരുന്നിനോടുള്ള ശരീരത്തിന്‍റെ പ്രതികരണ ശേഷി ഓരോ ദിവസവും നഷ്ടപ്പെടുകയാണ്. എത്രയും വേഗത്തില്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

ENGLISH SUMMARY:

Nirmal needs a liver transplant; family seeks help for treatment expenses.