സിനിമാ താരം ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്ന സമയത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഭാര്യ എലിസബത്ത് ഉദയന്‍. ആ സമയത്ത് ശരിക്കും പേടിച്ചുപോയിട്ടുണ്ടെന്നും എന്താ ചിന്തിക്കേണ്ടതെന്നോ എന്താ ചെയ്യേണ്ടതെന്നോ ഒന്നും അറിയാത്ത ഒരു അവസ്ഥയായിരുന്നെന്നും എലിസബത്ത് പറഞ്ഞു. 

'എപ്പോഴും രോഗികളെ കാണാറും പരിചരിക്കാറുമുണ്ടെങ്കിലും രോഗിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചുതുടങ്ങിയത് ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയയുടെ സമയത്താണ്. ആ സമയത്ത് ശരിക്കും പേടിച്ചുപോയിട്ടുണ്ട്. എന്താ ചിന്തിക്കേണ്ടതെന്നോ എന്താ ചെയ്യേണ്ടതെന്നോ ഒന്നും അറിയാത്ത ഒരു അവസ്ഥയായിരുന്നു. അന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കൂടെ നിന്നത്. ശസ്ത്രക്രിയയുടെ രണ്ട് മൂന്ന് ദിവസം മുന്‍പ് എമര്‍ജന്‍സി സിറ്റുവേഷന്‍ ഉണ്ടായി. വെന്‍റിലേറ്ററിലായിരുന്നു. അന്ന് രാത്രി ഡോക്ടര്‍മാരൊന്നും വീട്ടില്‍ പോയിട്ടില്ല. ഞാന്‍ ബാലയെ കാണാനായി ഐ.സി.യുവിലേക്ക് കയറിയപ്പോള്‍ ഒരു കണ്‍സള്‍ട്ടന്‍റ് വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത് കേട്ടു. ഞാന്‍ ഇന്ന് രാത്രി വരില്ല, സീരിയസാണ് എന്നൊക്കെ പറഞ്ഞ്. ശരിക്കും രോഗിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഡോക്ടര്‍മാരെ ദൈവങ്ങളായി കണ്ട് കൈകൂപ്പി നില്‍ക്കുന്ന സമയം. 

അമ്മയുടെ ഭാഗത്ത് നിന്ന് ബാബുരാജ് സാറും സുരേഷ് കൃഷ്ണന്‍ സാറൊക്കെയാണ് അന്ന് എന്‍റെ കരച്ചില്‍ കണ്ടിട്ടുള്ളത്. അവര്‍ക്ക് അന്ന് എന്നെ സഹായിക്കേണ്ട കാര്യമില്ല. എന്നിട്ടും അവരെന്‍റെ വിഷമം കണ്ടിട്ട് എന്‍റെ കൂടെ നിന്നു. കിട്ടേണ്ട ആളുകളുടെ കയ്യില്‍ നിന്നും സപ്പോര്‍ട്ട് കിട്ടിയിട്ടില്ല. എന്നാല്‍ ആദ്യമായിട്ട് കണ്ടവര്‍ ഒരുപാട് സഹായിച്ചു. അതുപോലെ ബാലയുടെ മൂന്ന്, നാല് സുഹൃത്തുക്കളും ശസ്ത്രക്രിയയുടെ സമയത്ത് ഒപ്പം നിന്നിരുന്നു. കഷ്ടകാല സമയത്ത് നമ്മുടെ കൂടെ നില്‍ക്കാന്‍ ആരുമുണ്ടാകില്ല. നമുക്ക് സന്തോഷം ഉള്ള സമയത്ത് കൂടെ നില്‍ക്കാന്‍ നൂറോ ആയിരമോ ആള്‍ക്കാര്‍ ഉണ്ടാകും'; എലിസബത്ത്. 

താന്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ചത് തന്‍റെ ചേട്ടനെ കണ്ടിട്ടാണെന്നും അതുവരെ കോളജ് പ്രൊഫസര്‍ ആകാനാണ് ആഗ്രഹിച്ചിരുന്നതെന്നും എലിസബത്ത് പറഞ്ഞു. 

ENGLISH SUMMARY:

Elizabeth about Bala's surgery