arun-k-vijayan-3
  • യാത്രയയപ്പിന് ദിവ്യയെ ക്ഷണിച്ചില്ലെന്ന് സ്ഥിരീകരിച്ച് കലക്ടര്‍ അരുണ്‍ കെ.വിജയന്‍
  • യോഗത്തിന് മുന്‍പ് ദിവ്യയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കലക്ടര്‍
  • അവധി നല്‍കാതെ എ.ഡി.എമ്മിനെ പീഡിപ്പിച്ചെന്ന ആരോപണം തള്ളിയും കലക്ടര്‍

യാത്രയയപ്പിന് മുന്‍പ് പി.പി.ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്ന് കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യോഗത്തിലേക്ക് ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്നും കലക്ടര്‍ സ്ഥിരീകരിച്ചു. അവധി നല്‍കാതെ എ.ഡി.എമ്മിനെ പീഡിപ്പിച്ചെന്ന ആരോപണം അദ്ദേഹം തള്ളി.  ‌എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് തീര്‍ത്തും സൗഹാര്‍ദപരമായ ബന്ധമാണ്. എല്ലാ കാര്യവും മൊഴിയില്‍ പറഞ്ഞെന്നും തന്റെ മൊഴിയെടുപ്പ് രാത്രിയാക്കിയതില്‍ അസ്വാഭാവികത ഇല്ലെന്നും കലക്ടര്‍ പറഞ്ഞു. Also Read: പിപി ദിവ്യയെ ആർക്കാണ് പേടി? കേസ് എങ്ങോട്ട്?

 

അതേസമയം, എടിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കഴുത്തിൽ കയർ മുറുകിയാണ് മരണം. ശരീരത്തിൽ മറ്റ് മുറിവുകളോ പാടുകളോ ഇല്ല എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.  കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരായ അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡേ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് പരിയാരം മെഡിക്കൽ കോളജിൽ എത്തിയേക്കും.

Google News Logo Follow Us on Google News

ENGLISH SUMMARY:

Collector Arun K. Vijayan said that PP Divya called on the phone