sabarimala-temple

TOPICS COVERED

മണ്ഡല–മകരവിളക്ക് കാലത്തെ ശബരിമല ദര്‍ശനത്തിനായുള്ള  സ്പോട് ബുക്കിങ്ങില്‍ വ്യക്തത വരുത്താതെ ദേവസ്വം ബോര്‍ഡ്. ബുക്കിങ്ങിന്‍റെ കാര്യത്തില്‍ കൂടിയാലോചനകളിലൂടെ തീരുമാനമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് . തിരക്ക് നിയന്ത്രിക്കുന്നകാര്യത്തില്‍ പൊലീസുമായി ചര്‍ച നടത്തുമെന്നാണ് വിശദീകരണം

മണ്ഡല–മകരവിളക്ക് ദര്‍ശനത്തിലുള്ള ബുക്കിങ്ങിലാണ് അനിശ്ചിതത്വം തുടരുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് എണ്‍പതിനായിരമെന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും 70000 പേര്‍ക്കേ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നുള്ളു. ബാക്കിയുള്ള പതിനായിരം പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ്ങാണോ, സ്പോട് ബുക്കിങ്ങാണോയെന്നത്   ദേവസ്വം ബോര്‍ഡ് ഉറപ്പിക്കുന്നില്ല

തുലാമാസ പൂജയ്ക്ക് പ്രതീക്ഷിച്ചതിലും അധികം ഭക്തര്‍ എത്തിയിരുന്നു. മണ്ഡലകാലത്തെ തിരക്കും കൂടി പരിഗണിച്ചാണ് പൊലീസുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത്. 

ENGLISH SUMMARY:

Devaswom board not clarifying spot booking for sabarimala darshanam