വെടിക്കെട്ടിനെ കര്‍ശനമായി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് എതിരെ തൃശൂരില്‍ പൂത്തിരിയും കമ്പിത്തിരിയും കത്തിച്ച് വേറിട്ട് പ്രതിഷേധം. ബ്രാഹ്മണസഭ പ്രവര്‍ത്തകരാണ് വേറിട്ട പ്രതിഷേധം നടത്തിയത്.

തൃശൂര്‍ പൂരം ഉള്‍പ്പെടെ സകല ഉല്‍സവങ്ങളുടെയും വെടിക്കെട്ടുകളെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് എതിരെയാണ് ഈ പ്രതിഷേധം. കേന്ദ്ര ഏജന്‍സിയായ പെസോയാണ് കര്‍ശന നിയമവ്യവസ്ഥ ഉള്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്. നിയമത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ബ്രാഹ്മണസഭ പ്രവര്‍ത്തകര്‍ പൂത്തിരി കത്തിച്ചത്.

അതേസമയം, ഉത്തരവില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക താല്‍പര്യമെടുത്തതായി ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ്  കെ.കെ.അനീഷ് ​കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala Brahmin Sabha protest against centre's regulations on bursting firecrackers in thrissur