തൃശൂര്‍ ജൂബിലി മിഷനില്‍ സ്ഥാപക ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ മാത്യു മുരിങ്ങാത്തേരിയുടേയും ഡോക്ടര്‍ എഡന്‍വാലയുടേയും ഓര്‍മയ്ക്കായി അനുസ്മരണ ചടങ്ങ് നടത്തി. പെലിക്കാനസ് എന്ന് പേരിട്ട അനുസ്മരണ ചടങ്ങിന്‍റെ സമാപന സമ്മേളനത്തില്‍ തുഷാര്‍ ഗാന്ധിയായിരുന്നു മുഖ്യാതിഥി. മികച്ച ഹെല്‍ത് കെയര്‍ മിഷനറിയ്ക്കുള്ള പുരസ്കാരം ഒഡീഷ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജോണ്‍ സി ഉമ്മന് സമ്മാനിച്ചു. ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു.