അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ ജനുവരി പത്തിന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മാധ്യമശ്രീ, മാധ്യമ രത്ന പുരസ്‌കാരങ്ങള്‍ക്കൊപ്പം മികച്ച വാര്‍ത്തകള്‍ക്ക് അച്ചടി–ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡും ചടങ്ങിൽ വിതരണം ചെയ്യും. മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.