മനോരമ ന്യൂസ് ‘കുഴിവഴിജാഥ’യില്‍ കുഴിരത്ന പുരസ്കാരം നേടിയ റോഡിന് ഒടുവില്‍ ശാപമോക്ഷം. കൊയിലാണ്ടി കൊല്ലം- മേപ്പയൂർ റോഡിന്റെ നിർമാണ പ്രവൃത്തിയാണ് ഇന്ന് രാവിലെ തുടങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും മോശം റോഡായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ,  2.49 കോടി രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. ഏറെനാളത്തെ കഷ്ടതകള്‍ക്കാണ് റോഡുപണി തുടങ്ങിയതോടെ അറുതിയാകുന്നതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം.