naveen-babu-transfer
  • ADM നവീന്‍ ബാബുവിന്‍റേത് ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
  • ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല
  • മരണസമയം റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല

എ‍ഡിഎം നവീന്‍ ബാബുവിന്‍റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കുമിടയിലാണ് മരണമെന്ന് റിപ്പോര്‍ട്ട്.  പോസ്റ്റ്‌‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. അതിനിടെ എ.ഡി.എം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയെടുത്തു. ഇന്നലെ രാത്രി വസതിയിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം,  എ.ഡി.എം നവീന്‍ ബാബു നിയമം ലംഘിച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്. കണ്ടെത്തലുകള്‍ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ റിപ്പോ‍ർട്ട് ഇന്നോ നാളെയോ റവന്യു വകുപ്പിനു കൈമാറും. Also Read: പിപി ദിവ്യയെ ആർക്കാണ് പേടി? കേസ് എങ്ങോട്ട്?


 

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന് നിരാക്ഷേപത്രം നൽകുന്നതു സംബന്ധിച്ച ഫയലുകളിൽ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബു, നിയമപരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള നടപടികളാണു സ്വീകരിച്ചതെന്നു ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ജീവനക്കാരിൽ നിന്നു ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണ റിപ്പോ‍ർട്ട് ഇന്നോ നാളെയോ ജോയിന്റ് കമ്മിഷണർ, റവന്യു വകുപ്പിനു കൈമാറും. 

കണ്ണൂരിലെ അന്വേഷണം പൂർത്തിയാക്കി ജോയിന്റ് കമ്മിഷണർ മടങ്ങി. കൈക്കൂലി ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണു സൂചന. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകിയെന്നു പറയുന്ന പ്രശാന്തനിൽ നിന്നും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. പെട്രോൾ പമ്പിനായി കണ്ടെത്തിയ സ്ഥലത്തെ റോഡിലെ വളവ് സംബന്ധിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് എൻഒസി നൽകാൻ എതിരായതിനാൽ ടൗൺ പ്ലാനിങ് വിഭാഗത്തോടു എഡിഎം ഇതേക്കുറിച്ച് റിപ്പോർട്ട് തേടിയിരുന്നതായാണ് ഫയൽ രേഖകളിൽ നിന്നും കണ്ടെത്തിയത്.

പൊലീസ്, പൊതുമരാമത്ത്, അഗ്നിശമനസേന, ടൗൺ പ്ലാനിങ് തുടങ്ങിയവയിൽ നിന്നുള്ള എൻഒസി ലഭിച്ചാൽ മാത്രമേ അന്തിമ എൻഒസി നൽകാനാവുയെന്നതിനാൽ ഫയൽ പിടിച്ചുവച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ല. എന്നാൽ എഡിഎമ്മിന് എതിരെ യാത്രയയപ്പു യോഗത്തിൽ ആരോപണം ഉന്നയിച്ച സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയിൽ നിന്നു ജോയിന്റ് കമ്മിഷണർക്കു വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. നോട്ടിസ് നൽകിയെങ്കിലും ഇവർ സഹകരിച്ചില്ല. നോട്ടിസ് നൽകി നിയമപരമായി ഇവരെ വിളിച്ചു വരുത്താൻ ജോയിന്റ് കമ്മിഷണർക്ക് അധികാരമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും.

Google News Logo Follow Us on Google News

ENGLISH SUMMARY:

Post mortem report says ADM Naveen Babu's death was suicide.