ബത്തേരിയിലേക്കുള്ള യാത്രക്കിടെ ഒരു വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി. കരുമാന്‍കുളം ത്രേസ്യയുടെ വീട്ടിലേക്കാണ് പ്രിയങ്ക എത്തിയത്. വാഹനത്തില്‍നിന്ന് വീട്ടിലേക്ക് നടന്നത് 200 മീറ്ററോളം ദൂരം. ത്രേസ്യമ്മ പ്രിയങ്കയെ സ്വീകരിച്ചത് കൊന്തയും മധുരവും നല്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ത്രില്ലറിനെ ദേശീയശ്രദ്ധയിലേക്കുയര്ത്തി വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രിയങ്കയും സോണിയയും ബത്തേരിയിലെത്തിയത്. ലോക്സഭാ പ്രതിപക്ഷനേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും രാവിലെ വയനാട്ടിലെത്തും. നാളെ രാവിലെയാണ് പ്രിയങ്കയുടെ പത്രികാസമര്‍പ്പണവും റോഡ് ഷോയും