siddique-bail

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല.എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘവും മറുപടിയുമായി സിദ്ദിഖും സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്നലെ അന്വേഷണ സംഘവും സർക്കാർ അഭിഭാഷകരും തമ്മിൽ ഓൺലൈനായി ചർച്ച നടത്തി. ജാമ്യാപേക്ഷ തള്ളിയാല്‍ സിദിഖിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. 

 

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും പൊലീസ് തന്നെയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്നുവെന്നുമാണ് സിദ്ദിഖിന്റെ വിശദീകരണം. ജാമ്യാപേക്ഷയെ എതിര്‍ത്ത് കേസിലെ പരാതിക്കാരിയും നിലപാടറിയിക്കും.

Google News Logo Follow Us on Google News

Choos news.google.com
The Supreme Court will hear the anticipatory bail plea of ​​actor Siddique in the rape case today:

The Supreme Court will hear the anticipatory bail plea of ​​actor Siddique in the rape case today