സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു.  പെൻഷന്‍കാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യു.ജി.സി, എ.ഐ.സിടി.ഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും  ക്ഷമബത്ത  ആനുകൂല്യം ആനുകൂല്യം ലഭിക്കും.

ഇതുവഴി സർക്കാരിന്‍റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വധനയുണ്ടാകും.  അനുവദിച്ച ക്ഷാമബത്ത കുടിശിക  അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിത്തുടങ്ങും.  ഒരു ഗഡു ക്ഷാമബത്ത ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ക്ഷാമബത്ത  അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍  നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കി. ക്ഷാമബത്ത  ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്‍റെ  തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. തുടർന്ന്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ മൂലം കേരളം സാമ്പത്തിക ഞെരുക്കത്തിലായി . ഇതാണ് ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന്  തടസമായത്. ജീവനക്കാരുടെയേും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി 

ENGLISH SUMMARY:

Kerala government approves one installment of Dearness Allowance (DA) for its employees including teachers. It will be distributed with next month's salary.