കേരളീയം സാംസ്ക്കാരിക പരിപാടി വേണ്ടെന്ന് സർക്കാർ തീരുമാനം. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുവെന്ന് സർക്കാർ വിശദീകരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന കേരളീയം പരിപാടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇത്തവണ ഡിസംബറിലേക്ക് മാറ്റിയിരുന്നു. പിന്നീട് ജനുവരിയിലേക്ക് മാറ്റിയെങ്കിലും പരിപാടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.