വിഴിഞ്ഞം തീരക്കടലിൽ‘വാട്ടർസ്പൗട്ട്’ രൂപമെടുത്തു. കൂമ്പാര മേഘങ്ങൾ കടലിന് മുകളിൽ രൂപമെടുക്കുമ്പോൾ വെള്ളത്തെ മുകളിലേക്ക് വലിച്ചെടുക്കും. ഫണൽ രൂപത്തിൽ വെള്ളവും നീരാവിയും മകളിലേക്ക് ഉയരും. അപൂർവ്വമായ ഈ കാഴ്ച പകർത്തിയത് വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളാണ്. വൈകുന്നേരം അഞ്ചു മണിയോടടുപ്പിച്ചാണ് വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്‍ററിന് സമീപം ഇത് ദൃശ്യമായത്.
ENGLISH SUMMARY:
Vizhinjam took the form of a 'waterspout' in the coastal sea