കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍റെയും ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ സ്നേഹവും സാമൂഹിക പ്രതിബന്ധതയും മുഖമുദ്രയാക്കണം. നവീന്‍റെ മരണം അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവീന്‍റെ മരണത്തിന് ശേഷം ഒന്‍പതാം ദിവസമാണ് പി.പി. ദിവ്യയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം എത്തുന്നത്. 

സിവില്‍ സര്‍വീസ് രംഗം മെച്ചപ്പെടേണ്ടതുണ്ട്. ഓരോ ഘട്ടത്തിലും സിവില്‍ സര്‍വീസ് മാറി. എന്നാല്‍ പഴയകാലത്തിന്‍റെ ഹാങ് ഓവര്‍ ഇപ്പോഴും ചിലരില്‍ നിലനില്‍ക്കുന്നുണ്ട്. മനപ്പൂര്‍വം ഫയലുകള്‍ വൈകിപ്പിക്കരുത്. ജനങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് നടത്തി കൊടുക്കുക എന്നതിൽ ആകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറ‍ഞ്ഞു. 

ENGLISH SUMMARY:

Wont allow anyone to question Officers self esteem and integrity says CM Pinarayi Vijayan in ADM Naveen Babu's death.