കണ്ണൂരിലെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് എഡിഎം നവീൻ ബാബു പോയത് എങ്ങോട്ടെന്ന് കണ്ടെത്താനാകാതെ പൊലീസ്. നഗരത്തിലെ മുനീശ്വരൻ കോവിലിനടുത്ത് ഡ്രൈവർ ഇറക്കിവിട്ട ശേഷം എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. കാസർകോട് നിന്ന് സുഹൃത്ത് കാണാൻ വരുന്നുണ്ടെന്ന് ഡ്രൈവറോട് പറഞ്ഞത് തെറ്റ്. സുഹൃത്തിനെ കാണാൻ പോയിട്ടില്ലെന്നാണ് നിഗമനം. ഒന്നരമണിക്കൂറിലധികം മുനീശ്വരൻ കോവിലിന് സമീപത്തു തന്നെ ഉണ്ടായിരുന്നതായി മൊബൈൽ സിഗ്നൽ. നവീൻ ബാബു റെയിൽവേ സ്റ്റേഷനിലേക്കും പോയില്ല. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തത് എമർജൻസി ക്വാട്ടയിലെന്നും വിവരം
ദിവ്യയുടെ വാദങ്ങള്‍ തെറ്റ്
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യയുടെ വാദങ്ങള്‍ തെറ്റെന്ന് പൊലീസ്. എ.ഡി.എമ്മിനെ പൊതുമധ്യത്തില്‍ അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം. പ്രസംഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും ആസൂത്രിതമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തിനെത്തിയത് കലക്ടര്‍ ക്ഷണിച്ചിട്ടെന്ന ദിവ്യയുടെ വാദവും തെറ്റ്. ദിവ്യയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം നിലനില്‍ക്കുമെന്നും പൊലീസ്. കൈക്കൂലിയെക്കുറിച്ച് അറിയാമായിരുന്നെങ്കില്‍ പരാതി നല്‍കണമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കും
Read Also: ദിവ്യയുടെ വാദങ്ങള്‍ തെറ്റ്; ലക്ഷ്യം എഡിഎമ്മിനെ പൊതുമധ്യത്തില്‍ അപമാനിക്കല്‍: പൊലീസ്
എഡിഎം നവീൻ ബാബുവിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ പി.പി.ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. ആത്മഹത്യ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത ദൃശ്യങ്ങൾ എടുത്ത പ്രാദേശിക ചാനൽ സംഘത്തിൽ നിന്നും വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചു.
നവീൻ ബാബുവിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെപ്പറ്റി റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം. പെട്രോൾ പമ്പിന്റെ എൻ ഒ സിയുടെ കാര്യത്തിൽ മനപൂർവമായ ഒരു കാലതാമസവും നവീൻബാബു വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ഫയലുകൾ നിയമപരമായി കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത നടത്തിയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. റിപ്പോർട്ട് ഇന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചേക്കും. പി പി ദിവ്യയിൽ നിന്നും എ ഗീതക്ക് മൊഴിയെടുക്കാനായിട്ടില്ല
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി രാവിലെ 11 മണിക്കാണ് കേസ് പരിഗണിക്കുക. കലക്ടർ തന്നെ ക്ഷണിച്ചിട്ടാണെന്നും സദുദ്ദേശ്യത്തോയാണ് വിമർശനമെന്നുമാണ് ദിവ്യയുടെ വാദം. തെളിവുകൾ നിരത്തി ആയിരിക്കും പ്രോസിക്യൂഷൻ പ്രതിഭാഗത്തെ എതിർക്കുക. മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനത്തിനനുസരിച്ച് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം.